എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ മലനാടിനോട്

Schoolwiki സംരംഭത്തിൽ നിന്ന്
മലനാടിനോട്


തെളിനീരൊഴുകും അരുവികളും
തിമിർത്തുപെയ്യും പെരുമഴയും
ഗ്രാമത്തിന്റെ വഴികളിലെല്ലാം
തണൽ വിരിച്ച കുളിർ മരവും

തെങ്ങോലയയുടെ തുമ്പിൽ ചെറു ചെറു
കൂടുകൂട്ടും കുരുവികളും
മാമ്പഴമധുരം നുകരാൻ അണയും

തത്തയും ഒത്തിരി പറവകളും

വിളഞ്ഞുനിൽക്കും കതിരുകൾ മീതെ
പറന്നുപോകും പ്രാവുകളും
ചന്തംനൽകിയ കാഴ്ചകളെല്ലാം
എങ്ങുമറഞ്ഞു മലനാടെ.....

ഫാത്തിമത്തുൽ മിന്ന
6 A എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത