എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അക്ഷരവൃക്ഷം/കൊറോണയ്ക്കൊരു യാത്രാമൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കൊരു യാത്രാമൊഴി

കണ്ണിനുകാണാത്ത കീടാണുവൊന്നത് കോടാനുകോടിയായ്
ലോകത്തെയാകെ നടുക്കിവിറപ്പിച്ചു ഭീതിതന്നാഴക്കയത്തിൽ മുക്കിയോ
വർണ്ണത്തിൻ ഭേദമോ,സമ്പത്തിൻ ഭേദമോ ദേശത്തിൻഭേദമോ അണുവതിനില്ല
നാരീ നരന്മാർക്കെല്ലാം ഒരുപോലെ നാശംവിതയ്ക്കവെ
നിന്നെ ചെറുക്കുവാനാകാതെ നിന്നല്ലോ ശാസ്ത്രവും പ്രകൃതിയും
നിന്നെ തുരത്തുവാൻ നെട്ടോട്ടമോടുന്നു വൈദ്യവും
എന്തിന്നു നീ വന്നു ,ഞങ്ങളെ നല്ലൊരു പാഠം പഠിപ്പിക്കുവാനോ...
എല്ലാരും ഒറ്റയ്ക്കുവന്നവരാണെന്നും ഒറ്റയ്ക്കു പൊരുതിജയിക്കണമെന്നതും
കൂട്ടിനു താൻതാൻപോരും കഴിവുകളെന്നതും
വേദവുംശാസ്ത്രവും സത്യമാണെങ്കിലും
അതിലേറെമറ്റൊരു സത്യമുണ്ടെന്നതും
മതി മതി പോവുക നീയിനി
പാഠങ്ങളെല്ലാം പഠിച്ചു ഞങ്ങൾ
പോവുക പോവുക ഈ പ്രപഞ്ചത്തിൽ നിന്നങ്ങ്
മേലിൽ വരാത്തവണ്ണം പോവുക നീ
 

കെ.എസ്സ്. ശ്രീദേവി (ഹെഡ് മിസ്ട്രസ്)
എൻ എസ് എസ് എച്ച് എസ് എസ് കിടങ്ങൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത