എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/നവ മാധ്യമങ്ങളുടെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
നവ മാധ്യമങ്ങളുടെ പ്രാധാന്യം

ഞാൻ ഇന്ന് ഇവിടെ പ്രതിബാദിക്കുവാൻ പോകുന്നത്. " ഇന്നത്തെ സമൂഹത്തിൽ നവ മാധ്യമ ങ്ങളുടെ പ്രാധാന്യം " എന്ന വിഷയത്തെ ആസ്പദമാക്കിയാണ് . നമുക്കിന്ന് ഈ നവ മാധ്യമങ്ങളുടെ ചില ഗുണങ്ങൾ പരിചയപ്പെടാം . കൊറോണക്കാലത്ത് നേരിട്ടുള്ള സംഭാഷണത്തിന് വളരെയധികം ബുദ്ധിമുട്ട് നേരിടുമ്പോഴും ഏവർക്കും ആശ്വാസവും, സാന്ത്വനവുമായി ഈ നവ മാധ്യമങ്ങളായ ; ഫെയ്സ് ബുക്ക്, വാട്ട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവ ഈ കൊറോണ കാലഘട്ടത്തിൽ നമ്മുക്ക് വളരെയധികം പ്രയോജനപ്രദമാണ്. വിദൂരതയിലുള്ളവരുടെ വിവരങ്ങളറിയാതെയും ,കാണാതെയും നാം വ്യസനത്തിലായിരിക്കുമ്പോൾ വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് സന്ദേശങ്ങളിലൂടെയും ഇവയിലൂടെയുള്ള ദൃശ്യസംഭാഷണങ്ങളും നമുക്കേറെ മനസ്സിനു സാന്ത്വനവും സന്തോഷവും ഏകുന്നു. ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പല പ്രമുഖരിലൂടെ ഈ കൊറോണ കാലത്തെ അഭിമുഖീകരിക്കുവാനുള്ള ബോധവൽക്കരണം അവരുടെ സ്വന്തം അനുഭവങ്ങളിലൂടെ തന്നെ നമ്മിലേക്കും പകർന്നു നിൽക്കുന്നു. എൻ്റെ കാഴ്ചപ്പാടിൽ നവ മാധ്യമങ്ങൾ നമുക്ക് പ്രയോജനപ്പെടുന്നു. ഈ ചിന്തയാണ് എന്നെ ഇത് എഴുതുവാൻ പ്രേരിപ്പിച്ചത് .

സ്വീറ്റി
6A എൻ.എസ്സ്.എസ്സ്.എച്ച്. എസ്സ്.എസ്സ്. കരുവാറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം