എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്

21/1/2022

ഒന്നാം ക്ലാസിന് ഇന്ന് ഓൺലൈൻ ക്ലാസിൽ  മലയാളം  ആയിരുന്നു. 'ഒരുമയുടെ ആഘോഷം ' എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നെടുത്തത്. ഓണസദ്യയെ കുറിച്ചുള്ള പാട്ട് പാടി. പാട്ടിൽ നിന്നും സദ്യയിലെ വിദവങ്ങൾ കണ്ടെത്തി പറയുക. പിന്നീട് ചാർട്ട് ഉപയോഗിച്ച് വിഭവങ്ങളെ ഇലയിൽ ക്രമീകരിച്ച് വിഭവങ്ങളുടെ പേരുകൾ കുട്ടികളോട് പറയുവാനും ശേഷം നോട്ട് ബുക്കിലും ടെക്സ്റ്റ് ബുക്കിലും  എഴുതുക , മാതൃക അനുസരിച്ച് വാക്യങ്ങൾ നിർമ്മിക്കുക തുടങ്ങിയ   പ്രവർത്തനങ്ങളാണ് ഇന്ന് ചെയ്യ്തത്. മാതൃകയനുസരിച്ച് കൂടുതൽ വാക്യങ്ങൾ നിർമ്മിക്കുക, യ , ഞ്ഞ എന്നീ അക്ഷരങ്ങളുപയോഗിച്ച് വാക്കുകൾ കണ്ടെത്തുക, പഠിച്ച അക്ഷരങ്ങൾ ഉറപ്പിക്കുവാൻ സഹായകമായ വായനാ കാർഡ് നൽകി എന്നിവയാണ് തുടർപ്രവർത്തനമായി നൽകിയത്.

22/1/2022

ഇന്ന് ഇംഗ്ലീഷ് ക്ലാസ്സ് ആയിരുന്നു. ഇന്ന് 'ദ ബേബി എലഫന്റെ' എന്ന പാഠഭാഗം  തുടങ്ങി. കാടിന്റെ ചിത്രം കാണിച്ചതിനു ശേഷം കാട്ടിലെ മൃഗങ്ങളുടെ പേരുകൾ പറയാൻ പറയുകയും നോട്ട്ബുക്കിൽ എഴുതുകയും ചെയ്തു. വളർത്തു മൃഗങ്ങളെയും കാട്ടുമൃഗങ്ങളെയും വേർത്തിരിച്ച് പട്ടികപ്പെടുത്തി എഴുതി. സൂചനകൾ നൽകി മൃഗങ്ങളെ കണ്ടെത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്തത് . ചിത്രങ്ങൾ  ഒട്ടിച്ച് അവയുടെ  പേരുകൾ നോട്ട്ബുക്കിൽ എഴുതുക, മൃഗങ്ങളെ വളർത്തു മൃഗങ്ങൾ കാട്ടുമൃഗങ്ങൾ എന്ന അടിസ്ഥാനത്തിൽ വേർത്തിരിച്ച് പട്ടികപ്പെടുത്തി എഴുതുക. സൂചനകൾ നൽകി മൃഗങ്ങളുമായി ചേർത്തെഴുതുക എന്നീ പ്രവർത്തനങ്ങൾ വർക്ക് ഷീറ്റിന്റെ സഹായത്തോടെ  ക്ലാസെടുക്കുകയും തുടർപ്രവർത്തനം നൽകുകയും ചെയ്യ്തു . മലയാളത്തിൽ വായനാക്കാർഡ് നൽകി , ഗണിതത്തിൽ സംഖ്യാ വ്യാഖ്യാനത്തിന് സഹായകമായ പ്രവർത്തനവും നൽകി