എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/ഒരു കൊറോണകാല ഡയറിക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണകാല ഡയറിക്കുറിപ്പുകൾ

പുലർച്ചെ 4 മണിക്ക് അമ്മ വന്ന് തട്ടിയുണർത്തി മോളേ.. കണ്ണുതുറക്കല്ലേ എന്ന അമ്മയുടെ ശബ്ദം കാതിൽ പതിഞ്ഞപ്പോഴാണ് ഓർമ്മവന്നത്. ഓ... ഇന്ന് വിഷുവല്ലേ കണികാണേണ്ടതല്ലേ.കഴിഞ്ഞ വിഷുക്കോടി എങ്ങനയോ തപ്പിയെടുത്ത് അമ്മ ഇട്ടുതന്നു. അതും ഇട്ട് ഞാനും എന്റെ കുഞ്ഞനുജനും കണി കണ്ടു. കണിയും കണ്ട് ഞങ്ങളെല്ലാവരും വരാന്തയിൽ പരസ്പരം മുഖത്തോടുമുഖം നോക്കിയിരുന്നു. ഒരൊച്ചയും അനക്കവും ഇല്ല.എവിടെ നിന്നും ഒരു ശബ്ദവും കേൾക്കാനില്ല. ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത ഈ വർഷത്തെ വിഷു.പടക്കം പൊട്ടുന്ന ശബ്ദമുഖരിതമായ അന്തരീക്ഷമില്ല. പൂക്കുറ്റിയുടെയും നിലചക്രത്തിന്റെയും കമ്പിത്തിരിയുടെയും വെളിച്ചമില്ല. ശബ്ദകോലാഹലങ്ങളില്ല. കുട്ടികളുടെ പൊട്ടിച്ചിരികളില്ല.വിഷു സദ്യയില്ല,വിഷുക്കോടിയില്ല...... എല്ലാത്തിനെയും പിടിച്ചു വിഴങ്ങിയിരിക്കുന്നു ആ മഹാമാരി കൊറോണ എന്ന കൊവിഡ് 19.പുത്തൻഉടുപ്പുകൾക്ക് പകരം ഇന്ന് കാണാൻ കഴിയുക എല്ലാവരും മുഖത്ത് അണിഞ്ഞിരിക്കുന്ന പുത്തൻ മാസ്കുകളായിരിക്കുമലേ്ലാ എന്നോർത്ത്കൊണ്ട് വെറുതെ അങ്ങനെ ഇരുന്നു. സമയം പോയതറിഞ്ഞില്ല. നേരം നന്നായി പുലർന്നപ്പോൾ ഞാൻ അടുക്കളയിലേക്കോടി. അമ്മേ... ഇന്നും കൊറോണയുണ്ടാകുമോ? ഉണ്ടാകുമായിരിക്കും അമ്മയുടെ മറുപടി ഇതായിരുന്നു.ഇന്ന് ഒരു നല്ല ദിവസമല്ലേ ഇന്ന് ഉണ്ടാകില്ലായിരിക്കും എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു. വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.ഒന്ന് വേഗം ആറ് മണി ആയാൽ മതിയായിരുന്നു എന്ന് ചിന്തിച്ച് കൊണ്ട് ഞാൻ ഉച്ചക്ക് ഒന്ന് മയങ്ങിപ്പോയി.എന്റെ പ്രതീക്ഷകളെല്ലാം തെറ്റി ഇന്നും 9 പേർക്ക് വൈറസ് ബാധ സ്ഥിതീകരിച്ചിരിക്കുന്നു.എന്നാണാവോ ഈ മഹാമാരിയിൽ നിന്നും നമുക്ക് ഒരുയർത്തെഴുന്നേൽപ്പുണ്ടാകുക എന്തായാലും കേരളീയരായ നാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കും എന്ന് ആലോചിച്ചുകൊണ്ട് ഉറക്കത്തിലേക്ക് ഞാൻ വഴുതി വീണു.


ഇന്ന് ഞാൻ കുറച്ച് അധികം ഉറങ്ങിയതുകൊണ്ട് 7 മണിക്കേ എഴുന്നേൽക്കാൻ പറ്റിയുള്ളൂ. രാവിലെ അധികം ഉറങ്ങുന്നത് നല്ലതല്ല എന്ന അമ്മയുടെ ശകാരം കേട്ടു കൊണ്ടാണ് ഞാൻ എഴുന്നേറ്റത്. എഴുന്നേറ്റ് സെറ്റിയിൽ വന്ന് ഇരുന്നു. അമ്മ എനിക്കൊരു കാപ്പി തന്നു. ഞാൻ കാപ്പി കുടിച്ച ശേഷം വരാന്തയിലേക്ക് പോയി. അവിടെ വെറുതെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എന്റെ അനിയന്റെ ഒപ്പം കളിക്കാൻ തുടങ്ങി. പിന്നെ എന്റെ അമ്മ ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു. ഭക്ഷണം കഴിച്ച ശേഷം ഞാൻ കഥാപുസ്തകം വായിച്ചു.പിന്നെ ബോറടിച്ചപ്പോൾ എന്റെ മനസിൽ ഒരു ഐഡിയ തോന്നി. അമ്മയുടെ കാല് പിടിച്ച് ഞാൻ മൊബൈൽ വാങ്ങി.ഞാൻ ടിക്ക്ടോക്ക് തുടങ്ങി.ഒന്നിൽ തുടങ്ങിയ ടിക്ക് ടോക്ക് ഇപ്പോൾ ഏകദേശം 50 എണ്ണമായി.എല്ലാവരും കൂടി ഉച്ചഭക്ഷണം കഴിച്ചു.ആറ് മണിക്ക് എല്ലാവരും ആകാംക്ഷയോടെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ മുമ്പിൽ.എല്ലാവർക്കും ആശ്വാസം ഇന്ന് ഒരു കൊറോണ മാത്രം. കേരളത്തിന് ഇന്ന് ആശ്വാസദിവസം.നാളെ ഒരു കൊറോണപോലും ഉണ്ടാകരുതെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു.

ആദിശ്രീ പി കെ
6 B എസ്.വി.എ.യു.പി.സ്കൂൾ ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം