എസ് .എസ് .കെ .എ .എസ് .എൻ .യു .പി .എസ് തെക്കേഗ്രാമം ഗണിതക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഗണിതത്തിൽ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ കൂടി ഗണിതശാസ്ത്രക്ലബ്ബ് സജീവമായി പ്രവർത്തിച്ചു വരുന്നു. ഗണിത വിഷയം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി ഗണിത വിഷയം കൈകാര്യം ചെയ്യുന്ന വിദഗ്ധരുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്രമേള കളിൽ ഉപജില്ല,ജില്ലാതലങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ ഗണിത ക്വിസ്സുകൾ, ഗണിത പ്രോജക്ട്,ഗെയിംസ്,പസിൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. യുപി തല ക്ലാസ്സുകളിൽ ഗണിത മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്. ഗണിത വിഷയങ്ങളിൽ അല്പം പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കായി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തി വരാറുണ്ട്.