എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
(എസ് സി എച്ച് എസ് വളമംഗലം/പ്രൈമറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


LP ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറി പാഠഭാഗങ്ങളുമായി ബന്ധ അലങ്കരിച്ചിരിക്കുന്നു. എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകിവരുന്നു. U S S സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലന- പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു. ഇംഗ്ലീഷും മലയാളവും ആണ് ബോധന മാധ്യമങ്ങൾ. കുട്ടികളിലെ വായനാശീലം കൂടുതൽ വളർത്തുന്നതിനായി നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഇവിടെയുണ്ട്. സയൻസ് ലാബ്, സ്മാർട്ട് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട് .

2023-24 ൽ നാല് കുട്ടികൾക്ക് LSS ലഭിച്ചു. ഒരു കുട്ടിക്ക് USS ലഭിച്ചു. അമൃത, യാമിക, പ്രാർത്ഥന, നിവേദിത എന്നീ കുട്ടികൾ LSS നേടിയും ഏയ്ഞ്ചൽ മേരി USS നേടിയും സ്കൂളിന്റെ അഭിമാനതാരങ്ങളായി.

2024-25 ജൂൺ 19 വായനദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. വായന മത്സരം നടത്തി.മത്സര വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു.


ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യ വളർച്ച രാജ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇനിയുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യം ഈ വിഷയത്തിൽ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം 10 C ൽ നിന്നും ബിസ്മയ ബൈജു അവതരിപ്പിച്ചു. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് UP വിഭാഗം ക്വിസ് മത്സരം സംഘടിപ്പിച്ചു. അതിൽ ഫസ്റ്റ്,സെക്കൻഡ് എന്നീ സ്ഥാനത്തേക്ക് ആയി തെരഞ്ഞെടുക്കപ്പെട്ടത് ഗൗതമി എസ്, അഭിരാമി പി എസ് എന്നിവരാണ് . മത്സരത്തിൽ വിജയിച്ചവർക്ക് സ്കൂൾ HM സുജ ടീച്ചറിന്റെ നേതൃത്വത്തിൽ സമ്മാനം നൽകുകയും ചെയ്തു