എവിടെനിന്നെവിടെനിന്നെത്തിയീ
ലോകം നടുക്കിടും വൻവിപത്ത്
കേരംനിറഞ്ഞോരീകേരള നാടിന്ന്
കൊറോണ തൻകരാള ഹസ്തങ്ങളിൽ
ഞെരിഞ്ഞമരുന്നു...വിങ്ങിടുന്നു
പേടിവേണ്ട,പേടിവേണ്ട എന്ന
മന്ത്രമോതികൂടെയുണ്ടൊരായിരം
മാലാഖമാർ...ഒപ്പമുണ്ട് ടീച്ചറമ്മ
കരുതലോടെ അകന്നിരിക്കാം
കരുത്തരായി മാറിടാം..
ശുചിത്വശീലംകാത്തിടാം
ജാഗ്രതയോടെ നമുക്ക്
കാത്തിടാം..അതിജീവിച്ചിടാം.