എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

1942ൽ കരുവാറ്റ വടക്കെൻ എൻ എസ് എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലും നേത്യത്വത്തിലും കുറ്റിയിൽ ക്യഷ്ണപിള്ളയുടെ ശ്രമഫലമായും എസ് കെ വി യു പി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.പ്രദേശികമായുണ്ടായിരുന്ന മലയാളം സ്ക്കൂളിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകികൊണ്ടുള്ള സ്ക്കൂൾ ആയിട്ടാണ് പ്രവർതനം ആരംഭിച്ചത്.അമ്പലപ്പുഴ സബ്ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചിരുന്ന രണ്ടാമത്തെ സ്ക്കൂൾ എന്ന സ്ഥാനം ഈ സ്ക്കൂളിന് ഉണ്ടായിരുന്നു.പ്രദേശികമായി യോഗ്യത നേടിയവർക്കദ്ധ്യാപകരായി ജോലി നോക്കുന്നതിനും സ്ഥാപനം ഉപകരിച്ചു. 1962 ൽ കരയോഗം സ്ക്കൂൾ എൻ.എൻ.എസ്മാനേജുമെന്റിനു കൈമാറി.അന്നി മുതൽ എസ് കെ വി എൻ എസ് എസ് യു പി എസ് എന്ന് അറിയപ്പെട്ടു.അതോടെ ഭൌതിക സാഹചര്യവും മെച്ൿപ്പെട്ടു.അദ്ധ്യയനനിലവാരത്തിലും പാഠ്യേതര വിഷയങ്ങളിലും പ്രാദേശിക തലത്തിൽ അംഗീകരിക്കപ്പെട്ടു.സബ്ജില്ലതലത്തിൽ തുടങ്ങി വച്ച് ആദ്യ ഉപജില്ല കലോത്സവം നടന്നത് ഇവിടെയായിരുന്നു.ആദ്യകാലങ്ങളിൽ ധാരാളം ഡിവിഷനുകൾ ഉണ്ടായിരുന്നു.1967-ൽ രജത ജൂബിലിയും 1992ൽ കനകജോബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ` വലിയ എഴുത്ത്വലിയ എഴുത്ത്വലിയ എഴുത്ത്