അതിരില്ലാ സ്നേഹമായ് അകതാരിൽ നിന്നും
നിറയുന്നു സ്നേഹത്തിൻ പൂമൊട്ടുകൾ
പ്രളയ ദിനമെന്നും ഒന്നിച്ച് നിന്നവർ
വ്യാധിയിൽ ഒരുമിച്ച് നിന്നുടുന്നു
കേരള നാടിൻ ജനതയ്ക്ക് മുന്നിൽ
മുട്ട് മടക്കിടും വ്യാധിയെന്നും
മലയാളി എന്നതിൽ അഭിമാനമുണ്ടിന്ന്
വേറേന്നുമില്ല പാരിലെങ്ങും
ജീവൻ കാക്കുമാ ആരോഗ്യ വകുപ്പിനെ
പ്രാർത്ഥനയിലോർക്കാം എന്നുമെന്നും
അകലം പാലിച്ചിടാം ആത്മാർത്ഥമായിന്ന്
കരുതലായ് ഒന്നിച്ച് നേരിട്ടിടാം
ആരോഗ്യ വകുപ്പിൻ നിർദേശങ്ങൾ അക്ഷരം -
തെറ്റാതനുസരിക്കാം കരുതലായ് കാക്കാം
കേരളത്തെ ഇന്ന് സംരക്ഷിച്ചിടാം