എൻ്റെ വീട്ടിൻ പടിക്കലുണ്ടൊരു ചക്കപ്പെണ്ണ്
ഊഞ്ഞാല് കെട്ടി ആടുന്ന നല്ലൊരു തണൽമരമാണവൾ
ചക്കപ്പുഴുക്ക്തരും ചക്കവറുത്തത് തരും കുരുകളും പാഴാക്കാനാവില്ല
നല്ലൊരു ഫലമാണ് ചക്ക പെണ്ണ് .
നഗരാന്തരീക്ഷത്തിൽ ഞാൻ മറന്നുപോയി ചക്കേ നിന്നെ,
പിന്നീട് ബർഗറും സാൻവിച്ചും നൂഡിൽസും എല്ലാമായി കൂട്ടുകാര്.
കൊറോണ ചാത്തൻ എത്തി നല്ല സമ്മാനം തന്നു
ഇന്ന് വീട്ടിൽ ഇരുന്നു
വിശന്നുവലഞ്ഞ എനിക്ക് അഭയം ചക്കനീയേ,
അറിഞ്ഞില്ല പെണ്ണേ ഞാനും ഇത്രയേറെ രുചിയുള്ള ഫലമാണ് നീയെന്ന് .
കോവിഡ് 19 വന്നൂ
എനിക്ക് നല്ല പാഠം പകർന്നു തന്നു
മധുവൂറും തേനൂറും ചക്കേ നിന്നിലെ മധുരവും ഞാനറിഞ്ഞു