എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/വീട്ടിനുള്ളിലെ അവധിക്കാലം
വീട്ടിനുള്ളിലെ അവധിക്കാലം
അവധിക്കാലമെന്ന് കേൾക്കുമ്പോൾ നമുക്കെല്ലാം വളരെ സന്തോഷമാണ്. പ്രത്യേകിച്ച് വേനലവധി. പാഠപുസ്തകങ്ങൾ പഠിക്കേണ്ട, ഹോംവർക്ക് ചെയ്യേണ്ട, സ്കൂളിൽ പോകേണ്ട കളിയും ചിരിയും മാത്രം. ഈ അവധിക്കാലത്തെ കുറിച്ച് എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. കൂട്ടുകാരുമൊത്ത് പട്ടം പറത്തണം, ഊഞ്ഞാലാടണം, ബീച്ചിലും പാർക്കിലും പോയി അവിടുത്തെ കൂട്ടുകാരുമായി കളിക്കണം, അങ്ങനെ ഒരുപാടാഗ്രഹങ്ങൾ. എന്നാൽ 125 നാനോമീറ്റർ ഉള്ള കൊറോണ എന്ന ചെറിയ വലിയ ഭീകരൻ ഈ ആഗ്രഹങ്ങളെയെല്ലാം തകർത്തു. ആദ്യമൊക്കെ സങ്കടം വന്നുവെങ്കിലും കൊറോണ എന്ന മഹാമാരിയെപ്പറ്റി കേട്ടപ്പോൾ വീടിനുള്ളിൽ ഇരിക്കുന്നതാണ് നല്ലതെന്നു മനസ്സിലായി. വീട്ടിനുള്ളിലിരുന്നു കളിക്കാൻ ഒരുപാട് കളികൾ പപ്പയും അമ്മയും പറഞ്ഞുതന്നു. ഈർക്കിൽകളി , കല്ല്കൊത്തുകളി, ഒളിച്ചുകളി, അക്ഷരപാട്ട്, കടങ്കഥ പറയൽ അങ്ങനെ ഒരുപാട് കളികൾ. പലകളികളും ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അതോടൊപ്പം അമ്മയോടൊത്ത് ചെടികളും പച്ചക്കറികളും നട്ടു പിടിപ്പിച്ചു. പ്രകൃതിയിൽ നിന്നുള്ള ചക്കയും മാങ്ങയും ആഞ്ഞിലിപ്പഴവുമൊക്കെ ഞങ്ങൾ കഴിച്ചു. ചക്കക്കുരുവും, ആഞ്ഞിലിക്കുരുവും,പുളിയങ്കുരുവുമൊക്കെ വറുത്തു തിന്നത് എനിക്കൊരു പുതിയ അനുഭവമായിരുന്നു.എന്തിനേറെ ഈ അവധിക്കാലത്തെ ഇനി കൂട്ടുകാർ എന്റെ കുടുംബാംഗങ്ങൾ തന്നെയായിരുന്നു. ഈ വീട്ടിനുള്ളിലെ അവധിക്കാലം ഏറെ സന്തോഷവും വ്യത്യസ്തമായ ഒരവധിക്കാലമായിരുന്നു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം