എസ് എൻ വി എൽ പി എസ് തുമ്പോളി/അക്ഷരവൃക്ഷം/ ഒരു ലോക്ക് ഡൌൺ ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക് ഡൌൺ ഡയറിക്കുറിപ്പ്

തിങ്കൾ
എന്റെ കുഞ്ഞമ്മയുടെ വീടു പണി നടക്കുന്നതിനാൽ കുഞ്ഞമ്മയും കുടുംബവും ഉം ഞങ്ങളുടെ വീട്ടിലേക്ക് താമസം മാറി. ആയതിനാൽ ഇന്ന് എനിക്ക് വളരെ സന്തോഷമുള്ള ദിവസമായിരുന്നു, പക്ഷേ ലോക് ഡൗൺ കാരണം അവരുടെ വീടിന്റെ കല്ലിടൽ ചടങ്ങ് നടന്നില്ല, അപ്പോൾ എനിക്ക് സങ്കടം തോന്നി.<
31/3/2020
ചൊവ്വ
നാളെ എന്റെ പിറന്നാൾ ആണ്, എന്നാൽ കൊറോണ കാരണം കടകൾ അടച്ചതു കൊണ്ട് ആഘോഷിക്കാൻ സാധിക്കുമോയെന്ന് അറിയില്ല. ലോകത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം കൂടിവരുന്നു. ഇനി ആർക്കും ഈ രോഗം ബാധിക്കരുതെന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ.<
1/4/2020
ബുധൻ
ഇന്ന് ഞാൻ വളരെ സന്തോഷത്തിലായിരുന്നു. ഇതുവരെ ആഘോഷിച്ച പിറന്നാളുകളെക്കാൾ ഭംഗിയായി ഇത്തവണ ഞങ്ങൾ പിറന്നാൾ ആഘോഷിച്ചു. വീട്ടുകാർ എല്ലാവരുംകൂടി ഒരു സർപ്രൈസ് എനിക്കായി ഒരുക്കിയിരുന്നു. ഈ കൊറോണ സമയത്ത് ഇത്രയും നന്നായി പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞത് ദൈവത്തോട് ഞാൻ നന്ദി പറയുന്നു.<
2/4/2020
വ്യാഴം
എല്ലാ വർഷവും ഇതേ ദിവസം ഞങ്ങളുടെ അരേശ്ശേരിൽ അമ്പലത്തിൽ ഉത്സവമാണ്. പക്ഷേ ഇത്തവണ കൊറോണ ചതിച്ചു. ഉത്സവം നടന്നില്ല. എനിക്ക് അതിൽ അതിയായ സങ്കടമുണ്ട്. <
3/4/2020
വെള്ളി
ഞാനും ചേച്ചിയും കുഞ്ഞമ്മയുടെ മക്കളും കൂടി പലതരത്തിലുള്ള കളികൾ കളിച്ചു. പുളിങ്കുരു, ഷട്ടിൽ, സാറ്റ്, അന്താക്ഷരി, എന്നിങ്ങനെ. കൊറോണ ക്കാ ലമായതിനാൽ ആർക്കും എവിടെയും പോ വേണ്ടല്ലോ. എല്ലാവരും ചേർന്ന് വീടും പരിസരവും വൃത്തിയാക്കി. ചെടികൾ നട്ടു. പച്ചമാങ്ങ പറിച്ചു ഉപ്പും മുളകും കൂട്ടി കഴിച്ചു.

ശ്രീനന്ദ. S
4 A എസ്_എൻ_വി_എൽ_പി_എസ്_തുമ്പോളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം