എന്റെ വിദ്യാലയം എത്ര മനോഹരം എന്റെ വിദ്യാലയം
അറിവിന്റെ മധുരം പകർന്നു നൽകും
ഗുരുനാഥന്മാരുടെ വിദ്യാലയം
കളിയും ചിരിയും പരിഭവങ്ങളും
ഒത്തുചേർന്നു എന്റെ വിദ്യാലയം
ഈ കൊച്ചുപൂന്തോട്ടത്തിൽ ഒരു
കുഞ്ഞുമലരായി വിരിയാൻ എനിക്ക്
മോഹം വിദ്യ തൻ വിസ്മയച്ചെപ്പ്
തുറന്നെരു വിസ്മയലോകം എനിക്ക് നൽകി
ആനദം എന്നിൽ പകർന്നുനൽകി
ആശിച്ചതെല്ലാം എനിക്ക് നൽകി
എത്ര മനോഹരം എന്റെ വിദ്യാലയം