എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

രാവിലെ നാം എണീക്കുമ്പോൾ
എന്നും പതിവായി ചെയ്യാനായി
ചില കാര്യങ്ങൾ പറയട്ടെ..
ശ്രദ്ധിക്കില്ലേ സ്നേഹിതരെ..
പല്ലുകൾ നന്നായി തേകേണം
കുളിയും നനയും നിർബന്ധം..
കൈകൾ നന്നായി കഴുകണം
നഖവും നാവും നോക്കേണം
രോഗം പടരും വഴിയെല്ലാം
നമ്മൾ തന്നെ അടക്കേണം..
രോഗം വന്നാൽ മാറീടും
എന്നത് മാത്രം പോരല്ലോ
വണ്ടീടാതെയും പകരാതെയും
നോക്കേണ്ടത് നമല്ലേ..
നമ്മുടെ സ്വന്തം ആരോഗ്യം
നമ്മൾ തന്നെ കാക്കേണം
നമ്മുടെ നാടിൻ നന്മക്കായി
നാമെലാം ഒന്നിച്ചീടാം..

സൽ‍മ ഫാത്തിമ
5 A എസ്എൻഡിപി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത