ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

02 ജൂൺ 2025

മൂവാറ്റുപുഴ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ഇന്ത്യൻ സിവിൽ സർവീസിലെ ബഹുമുഖ പ്രതിഭയായ രാജു നാരായണസ്വാമി ഐഎഎസ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. സ്കൂൾ മാനേജർ വി കെ നാരായണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ശ്രീ പി എൻ പ്രഭ (വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ യൂണിയൻ), അഡ്വക്കേറ്റ് എ കെ അനിൽകുമാർ (എസ്എൻഡിപി യൂണിയൻ സെക്രട്ടറി), ജിനു ആന്റണി (വാർഡ് കൗൺസിലർ മൂവാറ്റുപുഴ മുൻസിപ്പാലിറ്റി), ബിജി ടിജി (പ്രിൻസിപ്പൽ എസ്എൻഡിപി എച്ച്എസ്എസ്), പ്രൊഫസർ പി ജെ ജേക്കബ്( പ്രിൻസിപ്പൽ എസ് എൻ കോളേജ് ഓഫ് എജുക്കേഷൻ), സിബി എം കെ (പിടിഎ  പ്രസിഡന്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പ്രധാന അധ്യാപിക വിഎസ് ധന്യ സ്വാഗതവും  അധ്യാപക പ്രതിനിധി പി എ കബീർ നന്ദിയും പ്രകാശിപ്പിച്ചു.  2024 25 അധ്യയന വർഷത്തെ സ്കൂളിന്റെ മികവുകളും നവാഗതരായ മുഴുവൻ കുട്ടികളുടെ ഫോട്ടോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. മുഴുവൻ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.

അഭിരുചി പരീക്ഷ

25 ജൂൺ 2025

മൂവാറ്റുപുഴ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് അഭിരുചി പരീക്ഷ നടന്നു. ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാനം ഒട്ടാകെ നടന്ന പരീക്ഷയുടെ ഭാഗമായാണ് എസ്എൻഡിപി സ്കൂളിൽ അഭിരുചി പരീക്ഷ നടന്നത്. രജിസ്റ്റർ ചെയ്ത 55 കുട്ടികളിൽ 47 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ആശിഷ് വി കൈറ്റ് മിസ്ട്രെസ്സ് സുമ കെ ആർ എന്നിവർ പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തി. പത്തുമണിയോടുകൂടി ആരംഭിച്ച പരീക്ഷ മൂന്നുമണിക്ക് അവസാനിച്ചു

ചരിത്ര ക്വിസ്

17 ജൂലൈ 2025

ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ചരിത്രാഭിരുചി വളർത്തുന്നതിനായി ചരിത്ര ക്വിസ് 2025 മൂവാറ്റുപുഴ എസ്എൻഡിപി ഹൈസ്കൂളിൽ  ജൂലൈ 17 ന്  സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് അധ്യാപകരായ എൻ എസ് മായ,കെ ആർ സുമ എന്നിവരുടെയും സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 40 കുട്ടികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ നിവേദ്യ മനീഷ്,ഹൃദ്യ രജനീഷ് എന്നിവർ ഒന്നാം കരസ്ഥമാക്കി.

ലഹരിവിരുദ്ധ വാരാചരണം

എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ഓപ്പശേഖരണം നടത്തി
മുവാറ്റുപുഴ.ലോക ലഹരിവിരുദ്ധ
വാരാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി യുവതലമുറയെ പ്രത്യേകിച്ച് വിദ്യാർത്ഥികളിലും വളർന്നുവരുന്ന ലഹരി ഉപയോഗത്തിന്റെ അളവ് ഗണ്യമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇതിനെ പിടിച്ചു കെട്ടാൻ പൊതുസമൂഹം ഉണർന്നു വരികയും അതിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കുകയും ചെയ്യൽ അത്യന്താപേക്ഷിതമാണ് അതിനുവേണ്ടി മൂവാറ്റുപുഴ എസ്എൻഡിപി ഹയർസെക്കണ്ടറി സ്കൂളിലെ കേഡറ്റിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.ഉൽബോധന ക്ലാസ്സ്, ക്വിസ് മത്സരം, ഉപന്യാസ മത്സരം, ചിത്രരചനാ മത്സരം,ഗോൾ അടി മത്സരം, സൂമ്പ ഡാൻസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ സമാപനത്തിന്റെ ഭാഗമായി മുൻസിപ്പൽ ഓഫീസിനു മുമ്പിൽ വെച്ച് ഇതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിച്ചു.
ഇതിന്റെ ഉദ്ഘാടനം ബഹുമാന്യനായ മൂവാറ്റുപുഴ സബ്ഇനിസ്പെക്ടർ ശ്രീ. രജിത്ത് നിർവഹിച്ചു.ചടങ്ങിൽ ശ്രീമതി സുമിത എസ്.എൻ, ശ്രീമതി വിഎസ് ധന്യ ഹെഡ്മിസ്ട്രസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ.ശശികുമാർ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കബീർ പി എ,അസിസ്റ്റന്റ്  കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീജ ടി.വി, അനൂപ് മോഹൻ എന്നിവർ സംബന്ധിച്ചു.

ഹിരോഷിമ ദിനം

6 ഓഗസ്റ്റ് 2025

 മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധ പരമ്പരകൾ തുടർന്നുകൊണ്ടിരിക്കുന്ന ഈ സമകാലീന ലോകത്ത് നാം ഓരോരുത്തരും സമാധാനം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും, യുദ്ധങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗമല്ല പ്രശ്നങ്ങൾ പരിഹരിക്കാനായി സംഭാഷണവും, സഹിഷ്ണുതയും, സമാധാനവും, വളർത്തുകയാണ് വേണ്ടത്. ഈ ഓർമ്മ ദിനത്തിൽ യുദ്ധങ്ങൾ ഇല്ലാത്ത നല്ലൊരു നാളെയെ സൃഷ്ടിക്കാനുള്ള കടമ നമുക്ക് കൈക്കൊള്ളാമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വി.എസ്. ധന്യ അഭ്യർത്ഥിച്ചു. തുടർന്ന് പോസ്റ്റർ പ്രദർശനം സുഡോക്കോ പക്ഷികൾ ഉണ്ടാക്കൽ എന്നീ വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾ ശ്രീമതി കെ. ആർ.സുമ, എൻ.എസ്.മായ എന്നിവർ നേതൃത്വം നൽകി.