എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/ജൂനിയർ റെഡ് ക്രോസ്-17

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ സ്കൂളിൽശ്രീമതി അഞ്ജന ടീച്ചറിന്റെ നേതൃത്വത്തിൽ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നു.പ്രളയദുരിതത്തിൽ പെട്ടവരെ സഹായിക്കുന്നതിനും അവർക്കുവേണ്ടി ആവശ്യ വസ്തുക്കൾ ശേഖരിക്കുവാനും ക്ലബംഗങ്ങൾ വളരെ സജീവമായി പ്രവർത്തിച്ചു.'