എന്നെ സ്വപ്നങ്ങൾ
കാണാൻ പഠിപ്പിക്കുന്നു
ഭൂമിയിൽ കാൽ പാദം
ഉറപ്പിക്കും മുൻപേ
എന്നെ നിദ്രയിൽ കാണുന്നു
“എൻ അച്ഛൻ"
അച്ഛന്റെ നിദ്രയിൽ
ജനിച്ച ഞാൻ ഈ ഭൂമിയിൽ
എത്തുന്നു അച്ഛനെ കാണാൻ
കൺ പോളകൾ തുറക്കുന്ന ഞാൻ-
എൻ അച്ഛനെ കാണുന്നു-
ഒരു ചെറു പുഞ്ചിരി-
മുത്തമായ് എൻ നെറുകയിൽ
നൽകിയെൻ അച്ഛൻ
നടക്കാൻ പഠിപ്പിക്കുന്നു
എൻ കാലുകൾ ഇടറുമ്പോൾ
താങ്ങായ് നിൽക്കുന്നു
“എൻ അച്ഛൻ"
സ്വപ്നങ്ങൾ കാണാൻ
പഠിപ്പിക്കുന്നു അച്ഛൻ
ആ സ്വപ്നങ്ങൾക്കു ചിറകു
നൽകുന്നു അച്ഛൻ
ജീവിത യാത്രയിൽ തിരിഞ്ഞു
നോക്കുന്ന ഞാൻ എൻ അച്ഛനെ
കാണുന്നു