എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ ലോകാ സമസ്താ സുഖിനോ ഭവന്തു

Schoolwiki സംരംഭത്തിൽ നിന്ന്
  • [[എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ ലോകാ സമസ്താ സുഖിനോ ഭവന്തു/ ലോകാ സമസ്താ സുഖിനോ ഭവന്തു | ലോകാ സമസ്താ സുഖിനോ ഭവന്തു (ലേഖനം)]]
ലോകാ സമസ്താ സുഖിനോ ഭവന്തു


പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ മൂന്നും ഒന്നിനോടൊന്ന് ബന്ധപ്പെട്ടുകിടക്കുന്നു. ഏത് രോഗത്തെ യാണെങ്കിലും നിയന്ത്രിക്കമെങ്കിൽ ശുചിത്വം എന്നുള്ളത് അനിവാര്യമാണ്. അത് വ്യക്തികൾ ആണെങ്കിലും സമൂഹം ആണെങ്കിലും. പരിസ്ഥിതി ദുർബലമാണെങ്കിൽ അത് മനുഷ്യന്റെ ജീവിതത്തെ തന്നെ ബാധിക്കും. പരിസ്ഥിതി മോശമാണെങ്കിൽ അത് രോഗപ്രതിരോധത്തെ ബാധിക്കും. ശുചിത്വവും രോഗപ്രതിരോധവും ഒരേ ചങ്ങലയിൽ പെട്ടത് ആയതുകൊണ്ട് അതിന് പ്രാധാന്യമർഹിക്കുന്നു. വീടും പരിസരവും എത്രമാത്രം വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് സാധിക്കുന്നുവോ അത്രയും രോഗത്തെ തടഞ്ഞു നിർത്താൻ നമുക്ക് സാധിക്കും. മനുഷ്യന്റെ ശരീരത്തിന് മാത്രമല്ല ശുചിത്വം വേണ്ടത്, മനസ്സിനും വേണം. കാരണം നല്ല ഒരു മനസ്സുണ്ടെങ്കിലേ പരിസരം വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കാൻ പറ്റൂ. ഏതു മാരകരോഗം ആണെങ്കിലും ഒരുപരിധിവരെ അതിനെ തടഞ്ഞുനിർത്താൻ ശുചിത്വത്തിന് സാധിക്കും. ചപ്പുചവറുകളും ജൈവ അജൈവ മാലിന്യങ്ങളും വഴിയോരങ്ങളിൽ വലിച്ചെറിയാതെ വേണ്ടരീതിയിൽ സംസ്കരിക്കണം. നാംതന്നെ മലിനമാക്കുന്ന ഈ അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ നമ്മളെക്കൊണ്ട് സാധിച്ചാൽ ഏത് രോഗത്തെയും നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. ചൊട്ടയിലെ ശീലം ചുടല വരെ എന്ന് പറയുന്നതുപോലെ, ഇവയെല്ലാം ചെറുപ്രായത്തിൽ തന്നെ ശീലിച്ചാൽ ശുദ്ധവായു നമ്മിലേക്ക് എത്തിച്ചേരും. അതുവഴി നമ്മൾ പൂർണ ആരോഗ്യവാനും ആരോഗ്യ വതികളുമായി തീരും എന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെ ഒരു നല്ല കാലത്തിനായി നമുക്ക് കാത്തിരിക്കാം ശുഭപ്രതീക്ഷയോടെ.

ABIYA SAJI
4 B എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം