എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ കുഞ്ഞിക്കുരുവിയുടെ സംശയങ്ങൾ
കുഞ്ഞിക്കുരുവിയുടെ സംശയങ്ങൾ അതിരാവിലെ ഉണർന്ന കുഞ്ഞിക്കുരുവി പുറത്തെ കുറെ കാഴ്ചകൾ കണ്ട് അത്ഭുതപ്പെട്ടു. സ്വാതന്ത്ര്യത്തോടെ പാറി നടക്കുന്ന പക്ഷികൾ, ശുദ്ധവായു, ഇളംകാറ്റ്, കിളികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങൾ മാത്രം. കാട്ടുമൃഗങ്ങൾ സന്തോഷത്തോടെ ഇറങ്ങി നടക്കുന്നു. ഈ മനോഹര കാഴ്ചകൾ കണ്ട് കുഞ്ഞുകുരുവി അമ്മയോട് ചോദിച്ചു:" അമ്മേ ഇതെന്താ ഇന്ന് നമ്മുടെ ഭൂമി ഇത്ര മനോഹരമായിരിക്കുന്നത്? വാഹനങ്ങളുടെ ആരവങ്ങളില്ല, മനുഷ്യരില്ല, ഇതെന്തുപറ്റി നമ്മുടെ ഭൂമിക്ക്? അമ്മ: കുഞ്ഞേ നീ അറിഞ്ഞില്ലേ ഇപ്പോൾ മനുഷ്യരിലേക്ക് ഒരു രോഗം പടർന്നു പിടിച്ചിരിക്കുകയാണ്. കുഞ്ഞി കുരുവി: "അതെയോ?" അമ്മ:"അതേ മോളേ, കൊറോണ എന്ന ഒരു വൈറസ് അവരെ എല്ലാവരെയും വീടിനുള്ളിലേക്ക് ഒതുക്കി ക്കളഞ്ഞു". കുഞ്ഞിക്കുരുവി: അതെ ങ്ങനെ സംഭവിക്കും അമ്മേ, ഇത്രയും ബുദ്ധിയും അറിവും ഉള്ള അവരെ ഇത്ര ചെറിയ വൈറസിന് പിടിച്ചുകെട്ടാൻ പറ്റിയോ? അമ്മ: അതെ മോളെ, ദൈവം അവർക്ക് നൽകിയ പരീക്ഷണമാണ് ഇത്. ഈ ലോകം മനുഷ്യർക്കു മാത്രമുള്ളതല്ല എല്ലാ സസ്യ ജീവ ജാലകങ്ങൾ ക്കും വേണ്ടിയുള്ളതാണ് എന്ന് ഇനിയെങ്കിലും അവർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ.........
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ
- അക്ഷരവൃക്ഷം 2020 കന്നഡ രചനകൾ