എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/നദിയുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
നദിയുടെ നൊമ്പരം

ആയിരം കാതങ്ങൾക്കകലെയെങ്ങോ
ഈ പ്രകൃതിയുടെ ഭാഗമായ് തീർന്നവളെ
അന്നു നീ വെണ്മയാർന്നവൾ
എന്നാൽ ഇന്നോ ഒരു നൊമ്പരം മാത്രം
ഒരിക്കൽ കവികളാൽ തിളങ്ങിയവൾ
ഇന്ന് അവരിലൂടെ വ്യസനിക്കുന്നു
ഓരോ നെടുവീർപ്പിലും നിൻ മുഖം മങ്ങുമ്പോൾ
ഓർക്കുന്നില്ല മാനവൻ തൻ നാശം
അന്നു നീ കീർത്തി നേടും
നിൻ പുണ്യമാം നൽവരത്തെയോർത്ത്
നൊടുവീർപ്പും മനുഷ്യസമൂഹം
തൻ വഷളമാം പ്രവണതകളെ നോക്കി
 

ജയ്മി ജോയ്
9A എസ്.എം.എസ്.ജെ.എച്ച്.എസ്.തൈക്കാട്ടുശ്ശേരി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത