എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്/അക്ഷരവൃക്ഷം/ അകന്നിരിക്കാം അടുക്കാനായ്

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നിരിക്കാം അടുക്കാനായ്


പോരാടുവാൻ നേരമായിന്നു കൂട്ടരേ
   പ്രതിരോധ മാർഗ്ഗത്തിലൂടെ...
കണ്ണി പൊട്ടിക്കാം നമുക്കി
ദുരന്ധത്തിനലയിടകളിൽ നിന്നു
മുക്തി നേടാം
ഒഴിവാക്കാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം.
    അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപണ കരുതലില്ലാതെ
 നടക്കുന്ന സോദരേ... കേട്ടുകൊൾക
 നിങ്ങൾ തകർകുന്നതൊരു ജീവനല്ല.
   ഒരു ജനതയെതന്നെയല്ലേ...?
ആരോഗ്യ രക്ഷയ്ക്കു നൽകും
 നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരു മനസ്സോടെ
       ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ
 ബോധത്തോടെ മുന്നേറിടാം
 ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
    ഈ ലോക നന്മക്കു വേണ്ടീ.....

 

മുഹമ്മദ്‌ ഷാദിൻ. എം
1A എസ് .എം .എം .എ എൽ .പി .സ്‌കൂൾ പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത