എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

24 കേരള എൻ സി സി ബറ്റാലിയന്റെ കീഴിൽ 200 കേഡറ്റുകൾ ഉള്ള 2 എൻ സി സി ട്രൂപ്പുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു . മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന കേഡറ്റുകളെ ദേശീയ തലത്തിലുള്ള പല പരിശീലനങ്ങളിലും വർഷം തോറും പങ്കെടുപ്പിക്കുന്നു .

കാർഗിൽ വിജയ് ദിവസ്

കാർഗിൽ പോരാട്ടങ്ങളിൽ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ പാവനസ്മരണക്കുമുൻപിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് കാർഗിൽ വിജയ് ദിവസ് ആചരിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ബിന്ദു എം കെ, ഹെഡ്മാസ്റ്റർ സി മനോജ്‌ എന്നിവർ പുഷ്പചക്രം അർപ്പിച്ചു.

വിദ്യാർത്ഥികളും അധ്യാപകരും പുഷ്പാർച്ചന നടത്തി.ന്യൂ ഡൽഹിയിലെ അമർ ജവാൻ മാതൃകയിൽ നിർമിച്ച പ്രത്യേക മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ നടന്നത്