ഉള്ളടക്കത്തിലേക്ക് പോവുക

എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുറനാട്ടുകര

  • തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയാണ് പുറനാട്ടുകര എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.
    ഗാന്ധിസ്മൃതി
  • പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ അടാട്ട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് പുറനാട്ടുകര.
  • 1934 ൽ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി കേരളം സന്ദർശിച്ച വേളയിൽ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിൽ എത്തിച്ചേരുകയും, അവിടുത്തെ അമ്പലത്തിന് തറക്കല്ലിടുകയും ചെയ്തു.അന്ന് അദ്ദേഹം താമസിച്ച വിദ്യാമന്ദിരത്തിലെ ക്ലാസ്റൂംകെട്ടിടം "ഗാന്ധിസ്മൃതി" എന്ന പേരിൽ ഇന്നും ഇവിടെ സംരക്ഷിക്കപ്പെടുന്നു.

ഭൂമിശാസ്ത്രം

പുറനാട്ടുകര
  • സമുദ്രനിരപ്പിൽ നിന്ന് താഴെ കിടക്കുന്ന കോൾപ്പാടങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ ഗ്രാമം.

അടാട്ട് ഗ്രാമപഞ്ചായത്തിലെ 11, 12, 13, 14 വാർഡുകളിലായാണ് പുറനാട്ടുകര കിടക്കുന്നത്.

  • School Auditorium
    10. 44ഡിഗ്രി വടക്ക് ,76.16ഡിഗ്രി കിഴക്ക് ആയിട്ടാണ് പുറനാട്ടുകാരയുടെ സ്ഥാനം .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

SRKGVMHSS
  • കേന്ദ്രീയ സംസ്കൃതവിദ്യാപീഠം (വ്യാസപീഠം)
  • തൃശൂർ കേന്ദ്രീയവിദ്യാലയം
  • ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരം.
  • ശ്രീ ശാരദ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ

ആരാധനാലയങ്ങൾ

പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം
  • പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം
  • മഹാവിഷ്ണുക്ഷേത്രം
  • ദേവിത്തറ ഭഗവതിക്ഷേത്രം
  • സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്
  • ശ്രി ശാരദ ആശ്രമം
  • അമ്പലങ്കാവ് ശ്രിഭഗവതി ക്ഷേത്രം

മറ്റു സ്‌ഥാപനങ്ങൾ

  • വിലങ്ങൻ പവർലും
  • അടാട്ട് കൃഷിഭവൻ
  • അടാട്ട് ഫാർമേഴ്സ് ബാങ്ക്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • സിൻഡിക്കേറ്റ് ബാങ്ക്
  • കാനറാ ബാങ്ക്
  • പോസ്റ്റ് ഓഫീസ്
  • വിലങ്ങൻ വിനോദസ‍ഞ്ചാരകേന്ദ്രം

ജനസംഖ്യ

  • 2011-ലെ സെൻസസ് അനുസരിച്ച് ഈ ഗ്രാമത്തിൽ 24500 പുരുഷന്മാരും 26000 സ്ത്രീകളുമുണ്ട്. 1075 ആണ് സ്ത്രീപുരുഷാനുപാതം.