കൊലയാളിക്കിനി വിട!!
കൊലയാളി കോവിഡിൻ
കളികളൊന്നുമിനി വേണ്ടയീ,
മലയാള നാട്ടിൽ....!!
ഒത്തൊരുമയിൻ കരങ്ങളാൽ
പുകച്ചിടും നിന്നെ...
തോറ്റോടുക നീയിനി,
ജയഭേരി മുഴക്കാതെ.
തളരില്ല ,പതറില്ല ഞങ്ങളിന്ന്
എതിരിടും നിന്നെ സധൈര്യമായി
സോപ്പിട്ടു പതപ്പിച്ചകറ്റീടും നിന്നെ ഞങ്ങൾ.
അടുപ്പമുണ്ടെങ്കിലും അകലം പാലിച്ച്
അടുക്കാതെ തുരത്തിടുമിനി നിന്നെ!
ആതുര സേവനത്തിന്റെ മാതൃക
ലോകത്തിന്നേകി മണ്ണിൻ മാലാഖമാർ
പിറന്ന മണ്ണിനായ് പൊരുതിടുന്നു.....
നാടെല്ലാം ഒരു മനമായ് അണിനിരക്കുന്നു.
തീർക്കുന്നു പ്രതിരോധത്തിന്റെ കോട്ടകൾ.
ഇടറാതെ പതറാതെ സധൈര്യമായ്
മുഴക്കുമിനി ഞങ്ങൾ,
ജയകാഹളം ,ഓടുക വൈറസേ!!....