എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ ലോക്ക് ‍ഡൗൺ ലംഘനം നൽകിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ‍ഡൗൺ ലംഘനം നൽകിയ പാഠം

പത്തനംതട്ടയിലെ ഒരു ഗ്രാമത്തിൽ‌ റോഷൻ ലോക്ഡൗൺ ലംഘിച്ച് കൂട്ടുകാരുടെ കൂടെ കളിക്കാൻ പോയി.അമ്മ പോകരുത് മോനേ എന്നു പറഞ്ഞിട്ടും അവൻ അനുസരിച്ചില്ല .കുറച്ചു ദൂരം അവൻ നടന്നു. റോഡിൽ മാലിന്യം ഉണ്ടായിരുന്നതിനാൽ ശ്വാസം മുട്ടുന്നത്പോലെ അവനു തോന്നി. കളി കഴിഞ്ഞ് അവൻ വീട്ടിലേക്ക് മടങ്ങി. അവിടെ എത്തിയപ്പോൾ അമ്മ അവനോടു പറഞ്ഞു മോനെ നീ കുളിച്ചു വസ്ത്രം നനച്ചു വീട്ടിൽ കേറിയാൽ മതി.അവൻ അമ്മ പറഞ്ഞത് അനുസരിച്ചില്ല.അവൻ ക്ഷീണം തോന്നിയതിനൽ മുറിയിലേക്ക് പോയി.രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവനു തൊണ്ടവേദനയും പനിയും ഉണ്ടായി. അമ്മ അവനെയും കൊണ്ട് ആശുപത്രിയിൽ പോയി. തൊണ്ടയിൽ നിന്ന് സ്രാവം പരിശോധിച്ചപ്പോൾ കൊറോണ എന്ന വൈറസ് ഉണ്ടെന്ന് കണ്ടെത്തി. ശുചിത്വം പാലിക്കു ന്നതിൽ ശ്രദ്ധിക്കാഞ്ഞതിനാൽ ആണ് എനിക്ക് രോഗം വന്നതെന്ന് റോഷന് മനസ്സിലായി .

അഭിമന്യു .എൻ .വി
8 C എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ