എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ മനുഷ്യൻ എത്ര നിസ്സാരൻ

മനുഷ്യൻ എത്ര നിസ്സാരൻ

കൊറോണ ഉണ്ടത്രേ കൊറോണ
ഇപ്പോൾ കൊടും ഭീകരൻ
അവനൊരു കൃമി കീടം
അഖിലാണഡ ലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായി
വിദ്യയിൽ കേമനാ മാനവർ ഒക്കെയും
വിധിയിൽ പകച്ചു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതെ
അവൻ വിലസുന്നു ലോകത്തിനു ഭീഷണിയായി
ഇനിയാര് ഇനിയാരും
മുൻപന്തിയിൽ എന്ന് രാഷ്ട്രങ്ങൾ
ഓരോന്നും ഭയന്നിരുന്നു
ഞാനില്ല ഞാനില്ല എന്നോതി കൊണ്ടവർ
ഓടാൻ ശ്രമിക്കുന്ന ഭീരുക്കൾ ആയി
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിൻന്നോർ
കേണിടുന്നു അല്പം ശ്വാസത്തിൻ ആയി
കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗങ്ങൾ
കേറി വരാതെ തടഞ്ഞിടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീ ഇത്രയും ഭീകരനോ
ആണവ ആയുധ കോപ്പുകൾ പോലും
നിൻ ആനന്ദ നൃത്തത്തിൽ കളിപ്പാവയോ
സങ്കടമുണ്ട് മനസ്സകം എല്ലാമേ
സ്വഛ്ഛരാം മനുഷ്യരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിൽ ദിശ അല്ലയോ
അഹന്ത കൾ എല്ലാം വെടിയുക മനുഷ്യ നീ
നിസ്സാരനായ കൃമി കീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ
 

അനുപമ എസ്
6 B എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത