എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2022-23/"ലഹരിമുക്ത കേരളത്തിനായി ഗോൾ ചലഞ്ച്"

ലോകകപ്പ് ആവേശത്തിൽ ഗോൾ ചലഞ്ച്

 

ഓലശ്ശേരി : ലഹരിമുക്ത കേരളത്തിനായി ഫുട്ബോൾ ലഹരിയിൽ ഗോൾ ചലഞ്ച് എന്ന മുദ്രാവാക്യമുയർത്തി ഓലശ്ശേരി സീനിയർ ബേസിക് സ്കൂൾ നല്ലപാഠം കൂട്ടുകാർ. പ്രധാനധ്യാപകൻ .എച്ച്. വേണുഗോപാലൻ അധ്യക്ഷതവഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ സി. ചന്ദ്രൻ ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഗോൾ ചലഞ്ച് പരിപാടിയിൽ പങ്കാളികളായി. അതോടൊപ്പം ഖത്തർ ലോകകപ്പിനെ വരവേൽക്കാനായി മുഴുവൻ വിദ്യാർത്ഥികളും ഇഷ്ടമുള്ള ടീമിന്റെ ജഴ്സി അണിഞ്ഞു കൊണ്ട് വിളംബര റാലി നടത്തി. 32 രാജ്യങ്ങളുടെ പേരുകൾ, ഇഷ്ടതാരങ്ങളുടെ പേരുകൾ , ഇതുവരെയുള്ള ലോകകപ്പ് ജേതാക്കളുടെ പേരുകൾ എഴുതിയ പ്ലക്കാർഡുകൾ റാലിയിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ ആവേശത്തിൽ രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി .
ഗോൾ ചലഞ്ച് വീഡിയോ

വിളംബര റാലി വീഡിയോ