ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എ. എൽ.പി.എസ്. പരുത്തൻപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചാൽപഞ്ചായത്തിലെ പ്രാവച്ചമ്പലത്തു നാല് കിലോമീറ്റർ വടക്കായി നാടുകാട് എന്ന സ്ഥലത്തു 1904 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യ കാലത്തുകാലത്തു പള്ളിവക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അന്ന് സാലവേഷൻ ആർമിയുടെ ക്രിസ്ത്യൻ മിഷനറിമാർ ആയിരുന്നു വിദ്യാലയ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.ആദ്യത്തെ പ്രഥമ അധ്യാപകൻ പൂവാർ സ്ഥലവാസിയായ ശ്രീ ലൂക്കോസ് ആയിരുന്നു. എന്നാൽ സ്കൂൾ നടത്തിപ്പിനുള്ള സ്ഥലപരിമിതി മൂലം അടുത്തുള്ള കുറച്ചു സ്ഥലം വാങ്ങി ഓല ഷെഡ് പണിതു പഠനം തുടർന്നു. 1905- ലെ കണ്ടാലേ വിദ്യഭ്യാസലഹളയുമായി ബന്ധപെട്ട ജനങ്ങൾക് ഈ വഹിദ്യാലയത്തിൽ അഭയം നൽകി.മച്ചാൽ ഊരൂട്ടമ്പലം പള്ളിച്ചൽ, ബാലരാമപുരം, എന്നി സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് അന്ന് വിദ്യാഭ്യാസത്തിനായി ഈ വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളു. ശ്രീ.ജെ. രാഘുനാഥൻ നായർ (തിരുവനതപുരം ഡെപ്യൂട്ടി കളക്ടർ),ശ്രീ. ചെല്ലപ്പൻ(ബി.ഡി. ഒ),ശ്രീ. തുളസി(ഡോക്ടർ),ശ്രീ. ബാബു ( ഗവ . ആയുർവേദ ഡോക്ടർ) ശ്രീ. ചന്ദ്രൻ (പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ്) ശ്രീ. കൃഷ്ണൻ (ഹെഡ് മാസ്റ്റർ എസ് . ആർ. എസ് . യു. പി. എസ്. പള്ളിച്ചൽ), വി. ജെ. മാത്യു ( മഹാരാജ സ്റ്റുഡിയോ ഓണർ ), ജി. ആർ.അനിൽ (ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി), കെ. രാകേഷ് (മുൻ പള്ളിച്ചൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് ) ബിന്ദു. ആർ (പള്ളിച്ചൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് )എന്നിവർ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോഴത്തെ പ്രദ്ധമാ അധ്യാപകനായ ശ്രീ മിഥുൻ എച്. നെ കൂടാതെ 5 അധ്യാപകരും 1 പാചകത്തൊഴിലാളിയും സേവനം അനുഷ്ഠിക്കുന്നു.ആകെ 53കുട്ടികൾ പഠിക്കുന്നു.