എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സെൻ്റ് അഗസ്റ്റ്യൻസ് സ്കൂളിലെ സയൻസ് ക്ലബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും വളരെ ആകർഷകമായ രീതിയിൽ ഭംഗിയായി സ്കൂളിൽ നടത്തുന്നു.കുട്ടികളിൽ ശാസത്രാഭിമുഖ്യം വളർത്തുന്നതിന് ഉപകാരപ്രദമായ രീതിയിൽ പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള അവസരം സ്കൂളിൽ തന്നെ ഒരുക്കുന്നു. സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിക്കുന്നു. സബ് ജില്ല, ജില്ലാ തലത്തിൽ നടക്കുന്ന മേളകളിൽ കുട്ടികൾ പങ്കെടുക്കുന്നു. അതിനുള്ള പ്രോത്സാഹനവും, പരിശീലനവും സയൻസ് ക്ലബ് അധ്യാപകർ നൽകുന്നു. ശാസ്ത്രമേളകളിലും, ഇൻസ്പെയർ അവാർഡിനും up & Hട തലത്തിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്.