എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്കൂൾ പ്രൈമറി വിഭാഗത്തിൽ 181 വിദ്യാർത്ഥികളാണുള്ളത്. പ്രൈമറി വിഭാഗ ത്തിൽ 6അധ്യാപകരും സേവനമനുഷ്ഠിക്കുന്നു.സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലുമുള്ള അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും,വിദ്യാർഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൗട്ട് & ഗൈഡ്, നേച്ചർ ക്ലബ്ബ്‌ ,മറ്റു ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൽ നിലകൊള്ളുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഫിറ്റ്നസ് നിലനിർത്താൻ റോൾ ബോൾ,ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ മുതലായ കായികയിനങ്ങൾ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടു വരുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സജീവമാണ്. പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി വിവിധ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്നു . ഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാപഠനത്തിൽ പുറകിൽ നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേകം കോച്ചിങ് ക്ലാസുകൾ നടത്തിവരുന്നു.USS തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. ഈ അദ്ധ്യയന വർഷത്തിൽ നടന്ന ഉപജില്ല, ജില്ലാ ശാസ്ത്രമേളയിലും കലോത്സവത്തിലും സെൻറ് ആഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂൾ പ്രൈമറി വിഭാഗം മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും പങ്കെടുത്തു സമ്മാനങ്ങൾ മേടിച്ചു . കുട്ടികളുടേയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ. ജില്ലയിലെ മികച്ച വിദ്യാലയമെന്ന പദവി ‍ഞങ്ങളുടെ അഭിമാനമാണ്.