ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
41089-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41089
യൂണിറ്റ് നമ്പർLK/41089/2023
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOLLAM
ഉപജില്ല KUNDARA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SYAMKUMAR V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2RESMI S KRISHNAN
അവസാനം തിരുത്തിയത്
19-01-202641089snsmhs

പ്രായപരിമിതികളെ മറികടന്നുകൊണ്ട് വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനപാഠങ്ങൾ അഭ്യസിക്കുവാൻ മുത്തശ്ശന്മാരും മുത്തശ്ശിമാരും കുരുന്നുകളുടെ മുന്നിലെത്തിയപ്പോൾ പിറന്നുവീണത് സമർപ്പണബോധത്തിന്റെ സുവർണ്ണനിമിഷം. പ്രായമായവർക്ക് ഡിജിറ്റൽ സാക്ഷരത എന്ന മഹനീയലക്ഷ്യം മുൻനിർത്തി ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച പഠന ക്യാമ്പ് പൊതുവിദ്യാഭ്യാസ മേഖലയിൽ മാതൃക പ്രവർത്തനമായി.

20/09/2025 ശനിയാഴ്ച രാവിലെ 10: 30 ന് വിദ്യാലയാങ്കണത്തിൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കരുനാഗപ്പള്ളി മുൻസിഫ് കോടതിയിലെ സിവിൽ ജഡ്ജും വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിനിയുമായ ശ്രീമതി അശ്വതി നായർ നിർവഹിച്ചു. പി ടി എ അധ്യക്ഷൻ ശ്രീ. കെ.കൃഷ്ണൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ.മനു സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ബി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഹെഡ്മാസ്റ്റർ,ശ്രീമതി അശ്വതി നായർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്നേഹോപഹാരവും പൊന്നാടയും സമർപ്പിച്ചു.