എസ്. എസ്. കെ.എ.എസ്. എൻ.യു.പി സ്കൂൾ കൂടുതൽ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്

സദാശിവ  അയ്യർക്ക് ശേഷം സ്കൂളിന്റെ മാനേജറായി പ്രവർത്തിച്ചവർ കൃഷ്ണസ്വാമി ആചാരിയാർ ,സി.കെ.രംഗസ്വാമി ആചാരി യാർ, വിജയലക്ഷ്മി അമ്മ  എന്നിവരാണ്. ഇപ്പോൾ എസ്.എസ്.കെ എ.എസ്. എൻ.യു പി എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഉയർച്ചയിൽ നിതാന്ത ജാഗ്രത പുലർത്തിയിരുന്നത് ഇവിടത്തെ മുൻകാല ഗുരുവര്യന്മാർ . വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ഒട്ടനവധി നേട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ചത് ആണ് ഈ വിദ്യാലയം. പൂർവ്വ വിദ്യാർഥികളുടെയും, പരിസരവാസികളുടെയും, സജ്ജനങ്ങളുടെ യും സ്നേഹപൂർവ്വമായ സഹായസഹകരണങ്ങൾ എന്നും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.

                 തുഞ്ചത്ത് ആചാര്യന്റെ പാദസ്പർശമേറ്റ ധന്യമായ തെക്കേ ഗ്രാമത്തിലെ സരസ്വതി ക്ഷേത്രം ആയ എസ്. എസ്.കെ. എ.എസ്. എൻ.യു.പി സ്കൂളിലെ വിജയകരമായ മുന്നോട്ടുള്ള പ്രയാണത്തിൽ നിലവിലുള്ള അധ്യാപകരുടെയും പങ്ക് പ്രശംസനീയമാണ്.

തമിഴ് മലയാള സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ ചിറ്റൂരിലെ വിദ്യാഭ്യാസ ഭൂപടത്തിൽ എസ്.എസ്.കെ. എ.എസ്.എൻ. യു. പി സ്കൂൾ ഇന്ന് നിർണായക സ്ഥാനമുണ്ട്. വിദ്യാഭ്യാസ രംഗത്തെ കാതലായ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയത്തിലെ പഠിതാക്കൾക്ക് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള വിജ്ഞാനം പകർന്നു നൽകാൻ പരിമിതികൾ ഏറെ ഉണ്ടെങ്കിലും ഈ വിദ്യാലയത്തിന് ഇന്നും സാധിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ഏറെ താൽപര്യത്തോടെ പ്രവർത്തിക്കുന്ന മാനേജ്മെന്റും ,പി.ടി.എയും ആണ് ഈ വിദ്യാലയത്തിന്റെ മറ്റൊരു മുതൽക്കൂട്ട്.

ഈ വിദ്യാലയത്തിലെ കുട്ടികളുടെ ശാസ്ത്ര കായിക കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടനവധി പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്. എല്ലാവർഷവും വളരെ വിപുലമായ രീതിയിൽ സ്കൂൾവാർഷികം ആഘോഷിക്കാറുണ്ട്.