മതിമറന്നു നാം ജീവിച്ച നാളിൽ
ഭൂമിതൻ താളം പിഴച്ചനാളിൽ
മാനവർ നർമ്മ മറന്ന നാളിൽ.
അദ്ര്ശ്യനാം മാരിവിപത്തുവിതച്ചു
ഭൂലോകമാകെ വിറങ്ങലിച്ചു
അകന്നും കഴുകിയും പ്രതികരിച്ചു ...
ഒടുവിൽ നാം നേടി തിരിച്ചറിവ്
പുതുതത്വം ജീവന്റെ കണ്ടറിവ്
പുതുജീവൻ നൽകിടും നേരറിവ് ..
മാറിയ ജീവിത നന്മ്മകളിൽ
മാർഗംകാട്ടിടും നിനവുകളിൽ
അറിയാതെ നമ്മളും മാറിയ നാളിൽ ..
വേഗത്തിൽ നമ്മൾ നേടിയല്ലോ
അതിജീവനം നാം നേടിയല്ലോ
കർമ്മത്താൽ അതിജീവനം നേഡിയല്ലോ ...