എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/കൈനാറിപൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
കൈനാറിപൂവ്

 ലോകനാശത്തിനായി വന്ന
കൊറോണ പൂവേ ദൂരേക്കു പോകൂ...
കൈനാറിപൂവേ ദൂരേക്കു പോകൂ..
നിനക്ക് നിറമില്ല,ഗുണമില്ല,മണവുമില്ല
കാലൻെറ വേശപകർച്ച മാത്രം.
നിനക്ക് വളരാൻ ഇടംതരില്ലിവിടെ
കൂടിന് ജലവും വളവും തരില്ല
തൂലികയേന്തേണ്ട കൗമാര കൈകളിൽ
കഠാരപിടിലമർന്ന കരങ്ങൾ കണ്ടോ?
ദൈവം വിരിയിച്ചതാണോ നിന്നെ?
പെറ്റ കുഞ്ഞിനെ ദൂരേക്കെറിഞ്ഞും
രക്തബന്ധത്തെ തകർത്തെറിഞ്ഞും
കാമിനികൾ കാട്ടിയ ചേഷ്ട കണ്ട്
ദൈവം വിരിയിച്ചതാണോ നിന്നെ
ഇവിടെ കരുലിൻ വിത്തുകൾ നട്ടുവളർത്തി
ജാഗ്രതയോടെ നോക്കി വളർത്തി
സ്നേഹത്തിന് പൂക്കൾ വിടർത്തും ഞങ്ങൾ
ഊർജം തരാനൊരു മുഖ്യനുണ്ട്
കാരുണ്യമേകാൻ,കരുത്തേകാൻ
ആരോഗ്യ പ്രവർത്തകരായി ആയിരമുണ്ട്
സൂര്യതാപത്തിൽ വാടാതെ നിൽക്കുന്ന
കാക്കിയണിഞ്ഞ പൂക്കൾ വേറെയുമുണ്ട്
ഈ കലിയുഗത്തിൽ കലിതുള്ളിയെത്തിയ
നിന്നെ ഉണക്കി കരിച്ചു കളയും ഞങ്ങൾ
ദൂരോട്ട് പോകൂ കൊറോണ പൂവേ
ദൂരേക്കു പോകൂ കൈനാറി പൂവേ....

അഞ്ജനകൃഷ്ണൻ
6 A എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത