ആദിത്യ കൺകളിൽ കോപമേറി
അഗ്നിനേത്രങ്ങളാൽ ഭൂവിതോതി
സ്വാർത്ഥമാംപാരിലെ മാനുഷവർഗ്ഗമേ
കർമണാ കുത്തിനോവിക്കുന്നതെ -ന്തിനാ
പണമല്ലവലുതൊത്തൊരു- മയാണ്
ആരോഗ്യമുള്ളൊരുമേനിയാണ്
രോഗത്തിൻകൈകളിൽ ,
ലോകവുംപെട്ടുപോയി
ചവറപ്പിന്റെസ്വാദാൽ
മടുത്തുപോയി ജീവിതം
ബാല്യത്തിൽ നീന്തിക്കളിക്കും- പുഴകളിൽകോരുവാനൊ - രുനാഴി- വെള്ളമില്ലാതെയായി
മാവിനെതൂങ്ങിനിന്നാടുന്ന
മാങ്കനി പറിച്ചുകടിക്കുവാനാരുമി-ല്ലാതെയായി
മരത്തിന്റെചോട്ടിലിരുന്നുപ-റഞ്ഞൊരാ കഥകളൊന്നോർക്കുവാൻ -തണലുമില്ലാതെയായി
പണ്ടുനീനട്ടൊരാ മഹാഗണിവിത്തിന്നു- മരമായിനീയതുവെട്ടിനീ-ക്കി
കായ്ക്കുന്നമാങ്കനി കടിക്കുന്നമാനുഷാ യെരിച്ചുനീയെന്നുടെ കാടുംമലകളും
ഫലങ്ങളിൽമായംകലർ-ത്തിവിറ്റു പച്ചക്കറികളുംദുഷിച്ചതാ-ക്കി
അകലങ്ങളിൽ പൂത്ത
കുസുമ ഗന്ധങ്ങളെ
ചുറ്റും പരത്തുന്ന കാറ്റിനിപ്പോൾ,
കറുത്തനിറത്തിനാൽ
കാണുന്നു ഞാനിന്ന് പുകയുംവിഷവും നിറഞ്ഞകാറ്റ്
ദാഹമകറ്റുവാൻ ഒരുതുള്ളിനീരിനായി
നാവുകൾ നീട്ടി അലയുന്നു മാനുഷ്യർ
വെറുമൊരു ജീവൻ- തുടിക്കും ജഡങ്ങളായി-
കിടക്കുവാൻപോകുന്നു ജീവജാലങ്ങളും
വിളയേണ്ടകാലം വരണ്ടുപോയി
ലോകാന്ത്യമാണോയിതാ- ർക്കറിയാം ?