എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രധാനമായും വേണ്ടത് ശുചിത്വമാണ്.ഇതിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഓരോ വ്യക്തിയും പാലിക്കണം. പലപകർച്ചവ്യാധികളും അസുഖങ്ങളും ശുചിത്വമില്ലായ്മ കൊണ്ടാണ് നമുക്കുണ്ടാകുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ നന്നായി കഴുകണം. പഴകിയ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്. ആഹാര സാധനങ്ങൾ തുറന്നു വെക്കരുത്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം നാം കൃത്യമായി ശ്രദ്ധിക്കണം. വീടും പരിസരവും നാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വീട്ടുപരിസരത്ത് മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. മലിനജലം കെട്ടിക്കിടക്കുമ്പോൾ കൊതുകുകൾ പെറ്റുപെരുകി അസുഖം വരാൻ ഇടയാകുന്നു.

ഇപ്പോൾ ലോകത്തെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് അഥവാ കൊവിസ് 19 എന്ന മഹാമാരിയെ ചെറുക്കാനും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമാണ്

നവനീത്.എം.എസ്
6 A എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം