എസ്.വി.എ.യു.പി.എസ് കാപ്പിൽ/മിയാവാക്കി വനവൽക്കരണം
അര സെന്റുണ്ടോ....
കാടുണ്ടാക്കാം
മിയാവാക്കി വനവൽക്കരണം
🌳🌳🌳🌳🌳🌳
സ്വാഭാവിക വനമുണ്ടാക്കാൻ 50-100വർഷം വേണ്ടിവരുമ്പോൾ...... കുറഞ്ഞ സമയം കൊണ്ട് അതേ രീതിയിലുള്ള വനമുണ്ടാക്കാനുള്ള ശ്രമമാണ് മിയാവാക്കി വനവൽകരണം..
ജപ്പാനിലെ കൃഷി ശാസ്ത്രജ്ഞൻ ആയിരുന്ന അകിറ മിയവാക്കി ആണ് ഈ വനവത്കരണത്തിന്റെ പിതാവ്....... ലോകം മുഴുവൻ അത്ഭുത വനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് മിയാവാക്കി.....💚
🍃 മിയവാക്കി വനവത്കരണത്തിൽ നിലം ഒരുക്കൽ ഏറെ പ്രധാനപെട്ടതാണ്.... ഒരു മീറ്റർ ആഴത്തിൽ കുഴി എടുക്കുന്നു അതിൽ ചകിരിചോർ, ചാണകം,കമ്പോസ്റ്റ്, പച്ചിലകൾ, കരിയിലകൾ,ഉമി എനിവയെല്ലാം നിറക്കുന്നു മേൽ മണ്ണും ആയി കൂട്ടി ഇളക്കുന്നു....
ഒരു മീറ്റർ സ്ക്വയറിൽ 4 മരങ്ങൾ നടുന്നു.. ഒരു വലിയ മരം ഒരു ഇടത്തരമരം രണ്ട് ചെറിയ മരങ്ങൾ....
ഒരു സെന്റിൽ 162 ചെടികൾ 💚
വളം ധാരാളമുണ്ട് ജലം ആവശ്യത്തിന് നൽകും... സൂര്യ പ്രകാശത്തിന് വേണ്ടി മരങ്ങൾ മത്സരിക്കും.... ചെടികൾ പാർശ്വവളർച്ച ഉപേക്ഷിച് മുകളിലേക്കു കുതിച്ചു വളരും....3 വർഷം കൊണ്ടു 30 അടി വരെ ഉയരം വക്കും....5 വർഷം കൊണ്ടു 25 വർഷത്തെ വളർച്ച..💚
20 വർഷം കൊണ്ട് 100 വർഷം പഴകം ഉള്ള കാടിന്റെ രൂപത്തിൽ ആവും.......
സ്ഥലം വളരെ കുറവുള്ളവർക്കും ഈ രീതിയിൽ കാടുണ്ടാകാം.....
🍃 പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ പങ്കാളിയാവാം🍃
💚 കാപ്പിൽ SVAUP സ്കൂളിൽ മിയവാക്കി വനവത്കരണത്തിന്റെ ഒരു ശാസ്ത്രീയ പതിപ്പ് തയാറാക്കുന്നു....💚