ഒരു തൈ നട്ട് നനച്ചീടാം
പരിസ്ഥിതിക്കൊത്ത് വളർന്നീടാം
മരങ്ങൾ വെട്ടിനശിപ്പിക്കല്ലേ
മലയും കുന്നും ഇടിച്ചീടല്ലേ
വയലും പുഴയും നീകത്തരുതേ
ഒഴിവാക്കീടാം പ്ലാസ്റ്റിക് വില്ലനെ
മാലിന്യങ്ങൾ നീക്കീടാം
കൊതുക് പരത്തും ദീനങ്ങൾ-
ക്കറുതി വരുത്തീടാൻ
ഉറവിടങ്ങൾ നശിപ്പിക്കാം
ഭംഗിയുള്ള വൃത്തിയുള്ള
സുന്ദരമായ പരിസരം
വേണം വേണം നമുക്കെന്നും
അതിനായി ഒത്തൊരുമിച്ചിടാം