എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/ ഞാൻ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ ഭീകരൻ

 
  ഞാനാണ് കൊറോണ എന്ന രാക്ഷസൻ. ഈ കാലഘട്ടത്തിൽ പത്രത്തിലും ടെലിവിഷനിലും നിറഞ്ഞുനിൽക്കുന്ന ഭയങ്കരൻ.എന്നെ എല്ലാവർക്കും ഭയമാണ് . എനിക്കൊരു ഇരട്ടപ്പേരുണ്ട് ട്ടോ കോവിഡ് 19. എന്റെ പിറവി ചൈനയിലെ വുഹാനിലാണ്. അവിടെ ഞാൻ ആളുകളെ കൊന്ന് നാശനഷ്ടം വിതച്ചു.
പിന്നീട് ഞാൻ വിമാനത്തിൽ കയറി പലനാടുകളിലും സഞ്ചരിച്ചു. എന്നെ തൊട്ടാൽ പണികിട്ടുമെന്നുറപ്പാണ്. അമേരിക്കയിലും ലോകാരാജ്യങ്ങളിലും ഞാൻ സഞ്ചരിച്ചു രസിച്ചു.
 ഇന്ത്യയിൽ ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിലാണ് ഞാൻ ആദ്യം എത്തിയത്. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് .എന്നെ തകർക്കാൻ ആരും ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പിന്നീട് ഞാൻ കേട്ടത് ഒരു സങ്കട വാർത്തയായിരുന്നു .എന്നിൽ നിന്ന് ചിലർ മോചിതരായത്രേ!
            ഞാൻ കാരണം നട്ടം തിരിഞ്ഞ് ഇരിക്കുമ്പോൾ സർക്കാരുകൾ ഞാൻ മറ്റുള്ളവരിലേക്ക് എത്താതിരിക്കാൻ രണ്ടു സൂത്രവിദ്യ കണ്ടു പിടിച്ചു. കൈകഴുകലും ,മാസ്ക് ധരിക്കലും. എന്നിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള ചങ്ങല തകർക്കാൻ ലോക്ക് ഡൌൺ എന്ന മന്ത്ര വിദ്യയുമുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് പേടിയാകുന്നുണ്ട് .എന്നെ ഇവർ തുരത്തുമോ? ആരോഗ്യപ്രവർത്തകരുടെ കണ്ണ് എപ്പോളും എന്റെ മേലിലാണ് . നാളെ എന്റെ വിധി എന്താകുമോ എന്തോ? .........

അതുൽ കെ എസ്
നാല് എ എസ് വി എം എ എൽ പി എസ്, നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ