എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/സി വി രാമൻ ക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്

സി വി രാമൻ ദിനാചരണം

സി വി രാമൻ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾ തല മെഗാ പ്രശ്നോത്തരിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ സി പി കിഷോർ നിർവ്വഹിച്ചു. ക്ലാസ് തലത്തിൽ വിജയം നേടിയ കുട്ടികളാണ് മെഗാ പ്രശ്നോത്തരിയിൽ പങ്കെടുത്തത്.പ്രശസ്തരായ നാല് ശാസ്ത്രജ്ഞരുടെ പേരിൽ പന്ത്രണ്ടു കുട്ടികൾ വീതം ഹൈസ്കൂളിൽ നിന്നും യു പി യിൽ നിന്നും നാല് ടീമുകളായിരുന്നു മത്സരിച്ചത്.രണ്ടു വിഭാഗത്തിനും പ്രത്യേക മത്സരമുണ്ടായിരുന്നു.ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് ജേതാവും ആയ സൂരജ് കെ എസ് ആയിരുന്നു ക്വിസ് മാസ്റ്റർ.വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.