എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ലോക ഭിന്നശേഷി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ഡിസംബർ മൂന്ന് ,ലോക ഭിന്നശേഷി ദിനം നിർദ്ദേശപ്രകാരം നവംബർ ഇരുപത്തെട്ടിന് സമുചിതമായി കൊണ്ടാടി. സ്കൂൾ അസംബ്ലിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.കാഴ്ചയിൽ വെല്ലുവിളി നേരിടുന്ന വൈശാഖിന്റെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്.ചിത്രരചന, ഗാനാലാപനം, കവിതാലാപനം എന്നിവ അവതരിപ്പിക്കുകയുണ്ടായി.





കൊച്ചി മുനിസിപ്പൽകോർപ്പറേഷൻ ഭിന്നശേഷിയുള്ള കുട്ടികൾക്കായി നടത്തിയ കായികമത്സരങ്ങളിൽ ഒമ്പതാംക്ലാസിലെ മുഹർനെബീൽ അമ്പതുമീറ്റർ ഓട്ടത്തിലും പാസിംഗ് ദ ബോളിലും വൈശാഖ് സി ജെ അമ്പതുമീറ്റർ നടത്തമത്സരത്തിലും ഒന്നാംസ്ഥാനം നേടി.ഏഴാം ക്ലാസിലെ അമീർഷാ യു എസ് അമ്പതുമീറ്റർ നടത്തത്തിൽ രണ്ടാംസ്ഥാനവും പാസിംഗ് ദ ബോളിൽ മൂന്നാം സ്ഥാനവും നേടി.ആറാം ക്ലാസിലെ ഹിബാത്തുള്ള മുവാദ് അമ്പതുമീറ്റർ നടത്തമത്സരത്തിൽ മൂന്നാം സ്ഥാനവും നേടി.