എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ലോക പ്രകൃതിസംരക്ഷണ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ ഇരുപത്തെട്ട് ലോക പ്രകൃതിസംരക്ഷണ ദിനം ജൂലൈ മുപ്പതിന് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിൽ സമുചിതമായി ആഘോഷിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന ഔഷധ സസ്യ പ്രദർശനം മാനേജർ സി പി കിഷോർ ഉദ്ഘാടനം ചെയ്തു.യോഗം കൗൺസിലർ സി ജി പ്രതാപൻ,ഹെഡ്മിസ്ട്രസ്സ് എസ് ആർ ശ്രീദേവി,പി ടി എ പ്രസിഡന്റ് പ്രിയ രാജീവ്,മദർ പി ടി എ റഹ്മത്ത് ,രക്ഷകർത്താക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഇക്കാലത്ത് ദുർബലമായിക്കൊണ്ടിരിക്കുന്ന ഏകദേശം നൂറോളം ഔഷധ സസ്യങ്ങൾ ഉൾപ്പെടെ നിരവധി സസ്യങ്ങൾ പ്രദർശനത്തിൽ നിരന്നു. ഇതിനെ തുടർന്ന് പോസ്റ്റർ നിർമ്മാണ മത്സരവും മൈമും നടന്നു. പോസ്റ്റർ മത്സരത്തിൽ അ‍ഞ്ച് എ, ആറ് എ, ഏഴ് എ,എട്ട് ഇ,ഒമ്പത് സി എന്നീ ക്ലാസ്സുകൾ ക്ലാസ്സടിസ്ഥാനത്തിൽ ഒന്നാമതെത്തി.

ഉദ്ഘാടന കർമ്മം
രക്ഷകർത്താക്കൾ പ്രദർശനം വീക്ഷിക്കുന്നു
പ്രദർശനം കാണുന്ന സ്കൂൾ മാനേജർ
ബി ആർ സി കോർഡിനേറ്ററും അധ്യാപകനുമായ കലാഭാനു പ്രദർശനത്തിൽ പങ്കെടുത്ത കുട്ടികളുമായി സംവദിക്കുന്നു
അദ്വൈത് കൃഷ്ണ വരച്ച ചിത്രം
പ്രദർശനത്തിൽ നിന്ന്
മൈം ടീം
പി ടി എ പ്രസിഡന്റ് പ്രിയ രാജീവ് പ്രദർശനം കാണുന്നു