എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ലോകജനസംഖ്യാദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

ലോകജനസംഖ്യാദിനാചരണത്തോടനുബന്ധിച്ച് ജനസംഖ്യാകണക്കെടുപ്പു് നടത്തുന്നതെങ്ങനെയെന്ന് കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി എസ് ഡിപി വൈ ബോയ്സ് ഹൈസ്കൂളിൽ ജനസംഖ്യാകണക്കെടുപ്പിന് തുടക്കം കുറിച്ചു.വിദ്യാർത്ഥികൾതന്നെയാണ് സ്കൂളിലെ എല്ലാകുട്ടികളുടേയും കുടുംബാംഗങ്ങളുടേയും സ്കൂളുമായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളുടേയും കണക്കെടുപ്പ് നടത്തുന്നത്.ഉദ്ഘാടനകർമ്മം സ്കൂൾ മാനേജർ സി പി കിഷോർ സ്കൂൾ അസംബ്ലിയിൽ നിർവ്വഹിച്ചു.അദ്ദേഹത്തിന്റെ വിവരശേഖരണം നടത്തി കൊണ്ട് തുടങ്ങുന്ന പഠനപദ്ധതി ഒരു മാസം കൊണ്ടാണ് പൂർത്തികരിക്കുന്നത്.


ഉദ്ഘാടനം സ്കൂൾ മാനേജർ
കുട്ടികൾ വിവരശേഖരണം നടത്തുന്നു
കുട്ടികൾ വിവരശേഖരണം നടത്തുന്നു
ക്വിസ് മത്സര വിജയികൾ