എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ബെറ്റർ പാരന്റിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്

അഖില ഭാരത ആത്മീയ പ്രചാരസഭ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡോ.ജയപ്രകാശ് പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് ബെറ്റർ പാരന്റിംഗ് എന്ന ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.ഇന്നത്തെ സാഹചര്യത്തിൽ ലക്ഷ്യബോധത്തോടെ കുട്ടികളെ എങ്ങനെ വളർത്താം എന്ന വിഷയത്തിലായിരുന്നു ബോധവൽക്കരണം.സ്കൂൾ മാനേജർ സി പി കിഷോർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസില‍ർ സി ജി പ്രതാപൻ സ്വാഗതം ആശംസിച്ചു.സ്കൂൾ ഉപദേശക സമിതി അംഗം മുരളി മാസ്റ്റർ ,ഹെഡ്മിസ്ട്രസ് ശ്രീദേവി എന്നിവർ ആശംസകൾ അ‍ർപ്പിച്ചു. രക്ഷകർത്താക്കൾ എല്ലാവരും തന്നെ ചടങ്ങിൽ പങ്കെടുത്തു.

ഡോ.ബി ജയപ്രകാശ്
ക്ലാസ് നയിക്കുന്ന ഡോ.ജയപ്രകാശ്
ക്ലാസിൽ പങ്കെടുക്കുന്ന രക്ഷകർത്താക്കൾ