എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/പഠനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

പഠനോത്സവം

പഠനോത്സവത്തിന്റെ ഔദ്യോഗികഉദ്ഘാടനം രണ്ടായിരത്തിപത്തൊമ്പത് ഫെബ്രുവരി പന്ത്രണ്ടാംതീയതി ചൊവ്വാഴ്ച സ്കൂൾ മാനേജർ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് പ്രിയ രാജീവ് അദ്ധ്യക്ഷപദം അലങ്കരിച്ചു.ക്ലാസിലെ ഓരോ കുട്ടിയേയും ഒരു യൂണിറ്റായി കണ്ട് അവനിലെ പ്രതിഭയെ കണ്ടെടുത്ത് പ്രോത്സാഹിപ്പിക്കുന്നതിന്റെ നേർക്കാഴ്ചയായിരുന്നു പഠനോത്സവം. ശാസ്ത്രം,ഗണിതം,സാമൂഹ്യശാസ്ത്രം,മലയാളം,ഇംഗ്ലീഷ് എന്നീ മേഖലകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ഈ മികവ് അവതരണം മികച്ച നിലവാരം പുലർത്തി.രക്ഷിതാക്കളുടെ ഉടനീളമുള്ള സാന്നിദ്ധ്യവും ഇതിൽ ശ്രദ്ധേയമായിരുന്നു.കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചും അവരോടൊപ്പം ഭക്ഷണം പങ്കിട്ടും പഠനോത്സവം തികച്ചും വ്യത്യസ്തത പുലർത്തി.