എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം കലാ സാഹിത്യ വേദി/2016 -17

Schoolwiki സംരംഭത്തിൽ നിന്ന്

ഉദ്ഘാടനം

വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഉദ്ഘാടനം 2016 ജൂലായ്26ാം തീയതി ചൊവ്വാഴ്ച്ച 10.30 നു് ശ്രീ ധർമ്മ പരിപാലന യോഗം കല്യാണമണ്ഡപത്തിൽ വച്ച് നടന്നു. ശ്രീ.എം.എൻ.സന്തോഷ് സാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.സത്കല വിജയൻ , പി.റ്റി.ഏ പ്രസിഡന്റ് ശ്രീ.സി.ജി.സുധീർ,ഡെപ്യൂട്ടി എച്ച്.എം ശ്രീമതി.ടി.കെ.ലിസി ടീച്ചർ ,ശ്രീ.ഭാസി സാർ,ശ്രീ.ബിബിൻ സാർ എന്നിവർ സന്നിഹിതരായിരുന്നു.ഗുരു സ്മരണയ്ക്കു ശേഷം വിദ്യാരംഗം കൺവീനർ ജയദേവൻ ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്ന് ശ്രീ.സന്തോഷ് സാർ അദ്ധ്യക്ഷ പ്രസംഗം നടത്തി.അതിനു ശേഷം ചിത്രകലാ അദ്ധ്യാപകനും ,നാടൻ പാട്ടു കലാകാരനുമായ ശ്രീ.സത്കലാ വിജയൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വായനയുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. കലകൾ പോഷിപ്പിക്കുവാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്നും പറഞ്ഞു. തുടർന്നു് ശ്രീ.സി.ജി.സുധീറും ശ്രീമതി.ലിസി ടീച്ചറും ആശംസകൾ അർപ്പിച്ചു.ഏഴാം ക്ലാസിലെ സഞ്ജയ് കൃഷ്ണ ശ്രീ.മുരുകൻ കാട്ടാക്കടയുടെ "പക" എന്ന കവിത ചൊല്ലി. നവനീതും കൂട്ടരും നാടൻപാട്ട് ആലപിച്ചു.അതിനു ശേഷം ശ്രീ.ഭാസി സാറും ബിബിൻ സാറും ആശംസകൾ നേർന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജോ.കൺവീനർ ഗോകുൽ കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.. തുടർന്നു് ശ്രീ.സത്കലാ വിജയൻ "വരയും നാട്ടുമൊഴിയും" എന്ന പരിപാടി സ്വരാക്ഷരങ്ങൾ കോർത്തിണക്കിയ നാടൻ പാട്ട് പാടിക്കൊണ്ട് ആരംഭിച്ചു.വരകളിലൂടെയും ,താളനിബദ്ധമായ നാടൻപാട്ടാലാപനത്തിലൂടെയും,ചോദ്യോത്തരഗാനങ്ങളിലൂടെയും സദസ്സിനെ പിടിച്ചിരുത്തുവാൻ പോന്നതായിരുന്നു അദ്ദേഹത്തിന്റെ അനന്യ സാധാരണമായ അവതരണം.കുട്ടികളെ വശത്താക്കാനുള്ള 'മാന്ത്രികവിദ്യ 'അനുഭവവേദ്യമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ പരിപാടി 12.30 നു് അവസാനിച്ചു.ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം തികച്ചും വ്യത്യസ്തത പുലർത്തി. ഗാല ടീച്ചർ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. അദ്ദേഹം ക്ഷണനേരം കൊണ്ടു ചാർട്ടിൽ വരച്ച ചിത്രങ്ങൾ ശ്രീ,സന്തോഷ് സാറിനും ശ്രീമതി.ലിസി ടീച്ചർക്കും ,വിദ്യാരംഗം കൺവീനർമാരായ ശ്രീ.പ്രിൻസ് സാറിനും ശ്രീമതി.ഗാല ടീച്ചർക്കും നൽകുകയുണ്ടായി.

കീ ബോർഡ് ക്ലാസിന്റെഉദ്ഘാടനം

കീബോർഡ് ക്ലാസ്സ് ഉദ്ഘാടനം സംഗീത ലോകത്തെ ചക്രവർത്തി, ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ എം.കെ അർജ്ജുനൻ മാസ്റ്ററാണ് നിർവ്വഹിച്ചത്.


ചിത്രങ്ങൾ

കീബോർഡ് പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങൾ

കീബോർഡ് പരിശീലനം
അർജുനൻ മാഷും മ്യൂസിക് ക്ലബ് അംഗങ്ങളും
അർജുനൻ മാഷും ടീച്ചർമാരും
കീബോർഡ് പരിശീലനം ശ്രീ എം.കെ അർജ്ജുനൻ ഉദ്ഘാടനം ചെയ്യുന്നു
[[image:Arjunan master with music club members.jpg center|250px|അർജുനൻ മാഷും മ്യൂസിക് ക്ലബ് അംഗങ്ങളും]]
അർജുനൻ മാഷും ടീച്ചർമാരും