എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/വായനദിനം 2024

Schoolwiki സംരംഭത്തിൽ നിന്ന്

എസ് ഡി പി വൈ ബോയ്‍സ് ഹൈസ്‍കൂളിൽ വായനദിനാചരണവും വിവിധ സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനവും ജൂൺ പത്തൊമ്പത് ബുധനാഴ്‍ച രാവിലെ പത്ത് മുപ്പതിന് കരുവേലിപ്പടി ടാഗോർ ലൈബ്രറി സെക്രട്ടറി സി എസ് ജോസഫ് നിർവ്വഹിച്ചു.ലോകത്തെ അറിയാൻ വായന വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി അദ്ധ്യക്ഷപദം അലങ്കരിച്ചു.എട്ടാം ക്ലാസ് എ ഡിവിഷനിലെ മുഹമ്മദ് ഷാഹിദ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.ഒമ്പത് ബി ഡിവിഷനിലെ ആകാശ് കവിത പാരായണവും പത്ത് സി ഡിവിഷനിലെ അൻരാജ് ആർ പുസ്തകപരിചയവും നടത്തി.എട്ട് ബി ഡിവിഷനിലെ ബദരിനാഥ് ഗാനവും ഒമ്പത് എ ഡിവിഷനിലെ ഷെയിൻ സ്വന്തമായി രചിച്ച കവിതയും അവതരിപ്പിച്ചു.സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തകപ്രദർശനവും നടക്കുകയുണ്ടായി.ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് വായനദിനവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്. അധ്യാപകരായ കെ ആർ ശാരി,നിഷ എം കെ എന്നിവർ ആശംസകൾ അർപ്പിച്ചു.എട്ട് എ ഡിവിഷനിലെ ഫൗസാൻ അബ്‍ദുള്ള കൃതജ്ഞത രേഖപ്പെടുത്തി.


വായനദിനാഘോഷം