എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഓണാഘോഷം24
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഓണം വളരെ ലളിതമായിട്ടാണ് ആഘോഷിക്കപ്പെട്ടത്.രാവിലെ ഒമ്പതരക്ക് തന്നെ കുട്ടികൾ സ്കൂളിൽ എത്തി.ആഘോഷത്തിന്റെ ഭാഗമായി ക്ലാസ് തലത്തിൽ അത്തപ്പൂക്കളം മത്സരം നടത്തുകയുണ്ടായി.ഉച്ചയ്ക്ക് കുട്ടികൾക്ക് പായസം നൽകി.കളർ ഡ്രസ്സ് ഇട്ടാണ് കുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുത്തത്..ഉച്ചക്ക് ശേഷം പൂക്കള മത്സര വിജയികളെ പ്രഖ്യാപിച്ചു.സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം നടത്തിയത്.മികച്ച അത്തപൂക്കളങ്ങൾക്കുള്ള സമ്മാനങ്ങൾ ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്നതിനു ശേഷം നൽകുകയുണ്ടായി.