എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അവാർഡ് ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

അവാർഡ് ദാനചടങ്ങ്(2016-2017)

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി ടി എ യുടെ ആഭിമുഖ്യത്തിൽ അനുമോദനവും അവാർഡ് വിതരണവും ജൂലൈ ആറാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നൽകുകയുണ്ടായി.ഹെഡ്മിസ്ട്രസ്സ് എസ് ആർ ശ്രീദേവി സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി ജി സുധീർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിന്റെ ഉദ്ഘാടന കർമ്മവും കുട്ടികൾക്കുള്ള അവാർഡ് വിതരണവും കൊച്ചികോർപ്പറേഷൻ കൗൺസിലറും സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ കെ ജെ ആന്റണി നിർവഹിച്ചു.ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ടി കെ ലിസ്സി കൃതജ്ഞത പ്രകാശിപ്പിച്ചു.


അവാർഡ് ദാനചടങ്ങ്